കൊല്ലം: പ്ളസ് ടു വിദ്യാർത്ഥികൾക്ക് വിവിധ മത്സരപരീക്ഷകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് വെബിനാർ സംഘടിപ്പിക്കും. പ്ളസ് വൺ അഡ്മിഷൻ എടുക്കുന്നവർക്കും പങ്കെടുക്കാം. കരിയർ വിദഗ്ദ്ധൻ പി.ആർ. വെങ്കിട്ടരാമൻ ക്ളാസ് നയിക്കും. ചിഞ്ചു വി. നായർ മോഡറേറ്ററായിരിക്കും. 500 പേർക്കാണ് അവസരം. ഫോൺ: 9526596582.