കൊല്ലം: എസ്.എൻ.ഡി.പി യോഗം അഞ്ചാലുംമൂട്, മുരുന്തൽ 598-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയിലുൾപ്പെടുത്തി 50ഓളം ശാഖാംഗങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ, മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശിവൻകുട്ടി, സെക്രട്ടറി സജീവ്, യൂണിയൻ പ്രതിനിധി ലാലി, യൂണിയൻ കൗൺസിലർ എസ്. അനിൽകുമാർ, വനിതാസംഘം യൂണിയൻ കമ്മിറ്റിയംഗം വനജ, അനൂപ് കുമാർ, അനിൽകുമാർ, ബിന്ദുകുമാർ, ശോഭനൻ, അനുരാജ് എന്നിവർ പങ്കെടുത്തു.