എഴുകോൺ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള ഓവർസീയർ (2 ഒഴിവ്), അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (1 ഒഴിവ്, പട്ടികജാതി വിഭാഗം) ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഓവർസീയർ തസ്തികയ്ക്ക് മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ബി.കോം വിത്ത് പി.ജി.ഡി.സി.എയുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ 10 നകം നേരിട്ടോ ezhukonegp@gmail.com എന്ന വിലാസത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2482300.