v
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയനിൽ ഗുരു കാരുണ്യം പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരെ പാർപ്പിച്ചിരിക്കുന്ന കൊല്ലം ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലുള്ളവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് നിർവഹിക്കുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ രണ്ടാംഘട്ട ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി തെരുവിൽ കഴിഞ്ഞിരുന്നവരെ പാർപ്പിച്ചിരിക്കുന്ന കൊല്ലം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്തു. കൊല്ലം യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി ബി. പ്രതാപൻ, വൈസ് പ്രസിഡന്റ് ഡി.എൻ. വിനുരാജ്, പ്രമോദ് കണ്ണൻ, സനിത്ത്, ഹരി ശിവരാമൻ, അഭിലാഷ്, ആകർശ് ഷോബി, ബൈജുലാൽ, അനൂപ് ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, ജി. രാജ്‌മോഹൻ, എം. സജീവ്, ചന്തു, ബിജു തോപ്പിൽ എന്നിവർ പങ്കെടുത്തു.