കൊല്ലം: തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ നഗരസഭ അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് മുണ്ടയ്ക്കൽ കൗൺസിലർ കുരുവിള ജോസഫ് തെരുവിലിരുന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിൽ കോർപ്പറേഷന് മുന്നിലെ നടപ്പാതയിലിരുന്നാണ് കുരുവിള ജോസഫ് പങ്കെടുത്തത്.
മുണ്ടയ്ക്കൽ ഡിവിഷനിൽ ഏകദേശം നാനൂറോളം തെരുവ് വിളക്കുകളുണ്ട്. ഇതിൽ 150 എണ്ണം പ്രകാശിക്കാതായിട്ട് മാസങ്ങളാകുന്നു. ഇവ അറ്റകുറ്റപ്പണി നടത്തണമെന്ന് നിരവധി തവണ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഗണിക്കുന്നില്ലെന്നാണ് കുരുവിളയുടെ ആരോപണം .