vaxin-challange
വാക്സിൻ ചലഞ്ചിന്റെ ഭാഗമായി പൂയപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച രണ്ട് ലക്ഷംരൂപ സി.ഡി.എസ് ചെയർപേഴ്സൺ സുധർമ്മ സത്യനും വൈസ് ചെയർപേഴ്സൺ പ്രഭാബാബുവും ചേർന്ന് ജില്ലാകളക്ടർ അബ്ദുൾ നാസറിന് കൈമാറുന്നു

ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ വാക്സിസിൻ ചലഞ്ചിന്റെ ഭാഗമായി 2 ലക്ഷം രൂപ നൽകി. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച തുക സി.ഡി.എസ് ചെയർപേഴ്സൺ സുധർമ്മ സത്യനും വൈസ് ചെയർപേഴ്സൺ പ്രഭാബാബുവും ചേർന്ന് ജില്ലാ കളക്ടർ അബ്ദുൾ നാസറിന് കൈമാറി. ഇവർക്കൊപ്പം കുടുംബശ്രീയുടെ ഡി.എം.സി എ.ജി.സന്തോഷ്, എ.ഡി.എം സി.അജു എന്നിവരും പങ്കെടുത്തു.