കരുനാഗപ്പള്ളി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരന്ത നിവാരണ നിധിയിൽ നിന്ന് സഹായധനമായി 4 ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് എ.എം.ആരിഫ് എം.പി. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 2015ൽ കേന്ദ്രസർക്കാർ അംഗീകരിച്ച മാനദണ്ഡപ്രകാരം ദുരന്തത്തിൽപ്പെട്ട് മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ലഭിക്കാൻ അർഹതയുണ്ട്. ഇതു കൊവിഡ് ബാധിച്ച് മരിച്ചവർക്കും ബാധകമാണെന്ന് എം.പി പറഞ്ഞു.