കരുനാഗപ്പള്ളി: ക്ഷീര കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ക്ഷീര ദിനം ആചരിച്ചു. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. കെ. ധർമ്മദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.വിനോദ് , ടി.ഇന്ദ്രൻ, ബി.മോഹനൻ, ആർ.കെ.വിജയകുമാർ, ശരത്.എസ്. പിള്ള, അരുൺ സോമൻ തുടങ്ങിയവർ സംസാരിച്ചു.