kpsta-photo
പടം

ചവറസൗത്ത്: ഗുരുസ്പർശം 2 നോടനുബന്ധിച്ച് കെ.പി.എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറയിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ബാധിതരായി ദുരിതമനുഭവിയ്ക്കുന്നവർക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി തെക്കുംഭാഗം പഞ്ചായത്തിലെ സംഘടനയുടെ പ്രവർത്തകർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായം നൽകി.
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്. ജയ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന് സഹായം കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള , മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ.സുരേഷ് , സർവീസ് ബാങ്ക് പ്രസിഡന്റ് പ്രൊഫ. എൽ. ജസ്റ്റസ് , കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.ജയചന്ദ്രൻ പിള്ള സബ്ജില്ലാ പ്രസിഡന്റ് വത്സ, ജില്ലാ എക്സിക്യൂട്ടിവ് അംഗം ഹരികുമാർ, സജിമോൻ എന്നിവർ സംസാരിച്ചു.