കരുനാഗപ്പള്ളി : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വാളണ്ടിയർമാർക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. സി.പി.എം നഗരസഭ ഒന്നാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൻ സൂസൻകോടി ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ മുഴുവൻ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ നിർവഹിച്ചു.ഡിവിഷൻ കൗൺസിലർ സീമാസഹജൻ അദ്ധ്യക്ഷത വഹിച്ചു. എം .സുരേഷ് കുമാർ, ജെ. ഹരിലാൽ, എസ് .എം .മനോജ് മുരളി, പി. വിജയൻ ആർ .ഗോപി,പി .ശിവരാജൻ,സുജിത്ത്, സാബിർ, കെ. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.