പുത്തൂർ: ആർ.വൈ.എഫ് പവിത്രേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ അണുവിമുക്തമാക്കി. ടൗണിലെ കച്ചവട കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷൻ, മെഡിക്കൽ സ്റ്റോറുകൾ, എ.ടി.എമ്മുകൾ, എസ്.എൻ.പുരം ആരോഗ്യകേന്ദ്രം, വൈദ്യുതി ഭവൻ, പുത്തൂർ ചന്ത, പബ്ളിക് ലൈബ്രറി എന്നിവിടങ്ങളിലാണ് പ്രവർത്തകരെത്തി ശുചീകരിച്ചത്. സജിത്ത്, പുത്തൂർ ബാലചന്ദ്രൻ, ഗോകുൽ, വിപിൻ എന്നിവർ നേതൃത്വം നൽകി.