തൊടിയൂർ: കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. തൊടിയൂർ കല്ലേലിഭാഗം അമൽ ഭവനിൽ പ്രഭ എന്ന 48 കാരിയാണ് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്. രോഗം നാലാം ഘട്ടത്തിലാണെന്നും ഉടനടി ചികിത്സ നടത്തണമെന്നും തിരുവനന്തപുരം ആർ.സി.സിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ധന കുടുംബംത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ചികിത്സാച്ചെലവ്. അഞ്ച് സെന്റ് വസ്തുവിലെ പണി പൂർത്തീകരിക്കാത്ത വീട്ടിലാണ് പ്രഭയുടെ കുടുംബം താമസിക്കുന്നത്. വിദ്യാർത്ഥികളായ രണ്ടു മക്കളും ഒപ്പമുണ്ട്. കനിവുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം . ഇവരുടെ പേരിൽ എസ്.ബി .ഐ കരുനാഗപ്പള്ളി ശാഖയിൽ അക്കൗണ്ട് നിലവിലുണ്ട്. നമ്പർ: 20169183492, IFSE Code: SBlN 0004405. ഫോൺ: 9633328743.