ഓടനാവട്ടം : പ്രദേശ വാസികൾക്ക് കൈത്താങ്ങായി നെടുമൺകാവ് വടക്കും നാഥ ക്ഷേത്രം. വാക്കനാട്, ഉളകോഡ്, നെടുമൺകാവ് എന്നീ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 50 നിർദ്ധന കുടുംബങ്ങൾക് ഭക്ഷ്യ ധാന്യക്കിറ്റുകൾ നൽകിക്കൊണ്ടാണ് ക്ഷേത്രം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായത്. ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം എഴുകോൺ പൊലീസ് ഇൻസ്‌പെക്ടർ ബി. സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.
വാർഡ് അംഗങ്ങളായ തിലകൻ, സുനിതകുമാരി, സിന്ധു ഓമനക്കുട്ടൻ, ക്ഷേത്രം രക്ഷാധികാരി സുധർമൻ എന്നിവർ നേതൃത്വം നൽകി.