കരുനാഗപ്പള്ളി : റെയിൽവെ സ്റ്റേഷൻ മാനേജരായി കരുനാഗപ്പള്ളിയിൽ നിന്ന് വിരമിച്ച ജി .രത്നാകരന് റെയിൽവെ ആക്ഷൻ കൗൺസിൽ യാത്രഅയപ്പ് നൽകി. ആക്ഷൻ കൗൺസിലിന്റെ സ്നേഹോപഹാരം ആക്ഷൻ കൗൺസിൽ ചെയർമാൻ നജീവ് മണ്ണേൽ രത്നാകരന് നൽകി ആദരിച്ചു. ജനറൽ കൺവീനർ കെ.കെ. രവി, വൈസ് ചെയർമാൻ മുരളിധരൻപിള്ള പാലപ്പള്ളിൽ, കൺവീനർ കെ.ജെ. നൗഷർ, ട്രഷറർ ഇടക്കുളങ്ങര ശ്രീകുമാർ ,ബാബുരാജേന്ദ്ര പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.