അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ സ്കൂൾതല പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി നടത്തി . പ്രവേശനോത്സവം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് സജീവ് പനച്ചവിള അദ്ധ്യക്ഷനായിരുന്നു. ഡോ. അഞ്ചൽ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് അംഗം സി.അംബിക കുമാരി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ രവി ,വാർഡ് മെമ്പർ എം.ബുഹാരി, പി.ടി.എ വൈസ് പ്രസിഡന്റ് ഷൈലജ ശശാങ്കൻ, മാതൃസമിതി പ്രസിഡന്റ് കെ.സനിതാബീവി ,വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ കൊല്ലൂർവിള , ലിജു ആലുവിള, കെ.മോഹൻകുമാർ ., സൈമൺ അലക്സ് , ബി. വേണുഗോപാൽ, എൻ.സഹദേവൻ, ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജി.ജഗദീഷ് ബൈജു , വൈ .അനുമോൾ എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ബി.ദീപ , അദ്ധ്യാപകരായ ആ‌ർ.അമ്പിളി, ബി.ഗായത്രി, പി. സ്മിത , ടി.മഞ്ജുഷ, ജെ. കമറുദ്ദീൻ, ആർ. പ്രവ്ദ ,അമൃത ആർ. നായർ എന്നിവർ പങ്കെടുത്തു.