കടയ്ക്കൽ: കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന ചെറുകിട വ്യാപാരികൾക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് ഭക്ഷ്യധന്യക്കിറ്റുകൾ വിതരണം ചെയ്തു. വ്യാപാര ഭവനിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. മാധുരി,പ്രീജ മുരളി എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി.ഗോപിനാഥൻ നായർ , ജനറൽ സെക്രട്ടറി വി. മനോജ് , വർക്കിംഗ് പ്രസിഡന്റ് എൻ. എസ്. ബിജുരാജ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ഇരുനൂറോളം അംഗങ്ങൾ ഭക്ഷ്യക്കിറ്റ് ഏറ്റുവാങ്ങി.