പരവൂർ: പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ പി. ശ്രീജ നിർവഹിച്ചു. വൈസ് ചെയർമാൻ സഫർ കയാൽ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ.എസ്. സുധീർ കുമാർ, വാർഡ് കൗൺസിലർ ഒ. ഷൈലജ, കൗൺസിലർമാരായ സ്വർണമ്മ സുരേഷ്, ടി.സി. രാജു, മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണേന്തു എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ 32 വാർഡുകളിലും മരുന്ന് വിതരണം ചെയ്യും.