പരവൂർ : ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉടമകളുടെ സംഘടനയായ എ.എ.ഡബ്ലിയു.കെ പരവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. നെടുങ്ങോലത്ത് നടന്ന കിറ്റ് വിതരണം ജില്ലാസെക്രട്ടറി സുശീലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി സുദർശനൻ, ട്രഷറർ ദീപേഷ്, ട്രെയിനിംഗ് ബോർഡ് അംഗം വാസുദേവൻ എന്നിവർ സംസാരിച്ചു.