പരവൂർ : കൊവിഡ് രൂക്ഷമായ ഇടയാടി മുക്കം കോളനിയിൽ സി.പി.ഐ - എ.ഐ.വൈ.എഫ് പൂതക്കുളം ലോക്കൽ കമ്മിറ്റി ഭക്ഷ്യധാന്യങ്ങളും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അരുൺ കലയ്ക്കോട് അദ്ധ്യക്ഷത വഹിച്ചു. സുനിൽരാജ്, രാജു ടി. പൂതക്കുളം, ശ്രീരശ്മി, അജിത്ത്, സ്റ്റാലിൻ, രാധാകൃഷ്ണൻ, അശ്വതി, സൂരജ് എന്നിവർ സംസാരിച്ചു.