c

ചാത്തന്നൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടുലിറ്റർ ചാരായവുമായി വീട്ടുടമ അറസ്റ്റിൽ. കല്ലുവാതുക്കൽ മേവനക്കോണം പുതുവൽവിള വീട്ടിൽ ഷിബുവാണ് (42) പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദ്, എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പി.ഒമാരായ മനോജ്ലാൽ, ഉണ്ണിക്കൃഷ്ണപിള്ള, നിർമലൻ തമ്പി, ബിനുലാൽ, സി.ഇ.ഒമാരായ ശ്രീനാഥ്, പ്രസാദ്, അഭിലാഷ്, വിഷ്ണു, നിതിൻ ജൂലിയൻ ക്രൂസ്, വിനേഷ്, അനിൽകുമാർ, അജീഷ്ബാബു, ബീന, നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലഹരിവസ്തുക്കളുടെ വില്പന ശ്രദ്ധയിൽപ്പെട്ടാൽ 94000 69439, 94000 69440 എന്നീ നമ്പരുകളിൽ അറിയിക്കണം.