കൊട്ടാരക്കര: ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ക്ഷീരദിനാചരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തൽ, ദിനാചരണ സന്ദേശം, പ്രതിജ്ഞ എന്നിവയുണ്ടായിരുന്നു. ഉദ്യോഗസ്ഥരും കർഷകസംഘം പ്രവർത്തകരും പങ്കെടുത്തു.