തൊടിയൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പി.എസ്. സി പരീക്ഷ പരിശീലനകേന്ദ്രത്തിൽ പി .എസ് .സി, എസ് .എസ് .സി, ഐ .ബി. പി .എസ് , ആർ .ആർ. ബി തുടങ്ങിയ മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും . ജൂലായ് 1ന് പുതിയ ബാച്ച് പരിശീലനം ആരംഭിക്കും.
ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ്
വിഭാഗങ്ങൾക്കും മറ്റ് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കും സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. 16ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ 18 വയസ് തികഞ്ഞവരും എസ്. എസ് .എൽ .സിയോ ഉപരിയോഗ്യതയോ ഉള്ളവർ ആയിരിക്കണം. അപേക്ഷകൾ ഓൺലൈനായി ഗൂഗിൾഫോം വഴി നൽകണം. വ്യക്തിഗതവിവരങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ
ccmyknpyadm2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9447428351,
7356330806 എന്നീ വാട്സ്ആപ്പ് വഴിയോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.