കൊല്ലം:മേയ് 31ന് വിരമിച്ച ഡി.ഐ.ജിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജിയായിരുന്ന എസ്. സുരേന്ദ്രന്റെ പേരിലാണ് വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പിനുള്ള ശ്രമങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്.
നിലവിൽ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊക്കെ വ്യാജ അക്കൗണ്ടിൽ നിന്ന് 'ഫ്രണ്ട് റിക്വസ്റ്റുകൾ' അയച്ചിട്ടുണ്ട്. ഇത് അംഗീകരിക്കുന്നവർക്ക് നിരന്തരം സന്ദേശങ്ങൾ അയയ്‌ക്കുകയും തുടർന്ന് പണം ആവശ്യപ്പെടുകയുമാണ്. സുഹൃത്തുക്കൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
സൈബർ വിഭാഗത്തിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.