തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള വില്ലേജ് ജംഗ്ഷന് സമീപത്തെ തൊടിയൂർ ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, സി .ഡി .എസ് പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുന്നൂറോളം ഭക്ഷണപ്പൊതികൾ സാമൂഹ്യ അടുക്കളയിൽ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് നൽകി.