c

കൊല്ലം: ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് രാവിലെ 10ന് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "മഹാത്മജിയുടെ പാരിസ്ഥിക ദർശനങ്ങൾ " എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. ഗാന്ധി സ്മാരക നിധി ദേശീയ ട്രസ്റ്റി ജഗദീശൻ കളത്തിൽ ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ ബി. അബ്ദുൾ നാസർ പരിസ്ഥിതി ദിനസന്ദേശം നൽകും. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറും അരണ്യം പരിസ്ഥിതി മാസികാ പത്രാധിപരുമായ കെ.എസ്. ജ്യോതി മുഖ്യപ്രഭാഷണം നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷൻ കൊല്ലം സെന്റർ വർക്കിംഗ് ചെയർമാൻ പോൾ മത്തായി അദ്ധ്യക്ഷത വഹിക്കും. ഓർഗനൈസിംഗ് സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ മോഡറേറ്ററായിരിക്കും. വിവിധ ഗാന്ധിയൻ സംഘടനാ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും പങ്കെടുക്കും. ഫോൺ: 9447717668.