മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലാ വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വയോജനവേദി അംഗങ്ങൾക്ക് സൗജന്യമായി മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. വയോജനവേദി കൺവീനർ രാജു കരുണാകരൻ വയോജനവേദി അംഗം ശിവരാമന് കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജിബാബു, സെക്രട്ടറി എസ്. സുബിൻ, ലൈബ്രേറിയൻ വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.