c

പരവൂർ: വീടുകളിൽ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ താമസസൗകര്യം ഒരുക്കുമെന്ന് നഗരസഭാ തലത്തിലുള്ള കൊവിഡ് പ്രതിരോധ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. പകൽവീട്ടിൽ ക്രമീകരിച്ചിട്ടുള്ള ഡി.സി.സിയിൽ 40 കിടക്കകൾ ഒഴിവുണ്ട്. വേണ്ടിവന്നാൽ പുതിയ ഒരു സ്ഥലത്തുകൂടി ഡി.സി.സി ആരംഭിക്കും. ചെയർപേഴ്സൺ പി. ശ്രീജ, വൈസ് ചെയർമാൻ സഫർ കയാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെ. ഷെരീഫ്, എസ്. ശ്രീലാൽ, ഗീത മാങ്ങാകുന്ന്, ഗീത കല്ലുംകുന്ന്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർ കുമാർ, സ്വർണമ്മ സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.