അഞ്ചൽ: സെന്റ് ജോൺസ് സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യയന വർഷം ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യ സന്ദേശം നൽകി. ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, പ്രിൻസിപ്പൽ സൂസൻ കോശി, വൈസ് ചെയർമാൻ കെ.എം. മാത്യു, ഹരികുമാർ, മേരി പോത്തൻ, മായ പ്രഭ, സ്മിതാ തമ്പി, കല്യാണി ജെ.കെ., ജെറൂഷാ ആൻ സാം എന്നിവർ പ്രസംഗിച്ചു.