കരുനാഗപ്പള്ളി: സ്നേഹദീപം രക്തദാന സേന കൊല്ലം ജില്ലാ യൂണിറ്റിന്റെയും ചവറ പുത്തൻകോവിൽ ബ്രദേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം ജില്ല ആശുപത്രിയലെ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നതിനാലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനവും ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധ രക്തദാന പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കൊല്ലം ജില്ല ആശുപത്രി ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി സാൻസിയ നിർവഹിച്ചു. സ്നേഹദീപം രക്തദാന സേന ചെയർമാൻ ആന്റണി മരിയാൻ അദ്ധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പിന് സന്തോഷ്‌ തൊടിയൂർ, നിഥിൻ, ഷിബിൻ, അബിൻ സുധി, സൂര്യ, അശ്വിൻ, അമൽ എന്നിവർ നേതൃത്വം നൽകി.