ഏരൂർ: ഗ്രാമപ്പഞ്ചായത്തിലെ പാണയം നിവാസികൾക്ക് സി.പി.എം ഏരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയാക്കമ്മിറ്റിയംഗം എസ്.ഹരിരാജ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.ജയമോഹൻ, അഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, ഏരൂർ എൽ.സി.സെക്രട്ടറി അഡ്വ.എസ്.ബി.വിനോദ്, ഏരിയാ കമ്മിറ്റി അംഗവും ഏരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ടി.അജയൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ.പത്മൻ,എം.അജയൻ, ലോക്കൽകമ്മിറ്റി അംഗങ്ങളായ ടി.അഫ്സൽ,ആർ.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം ശോഭ.എസ്, വാർഡ് മെമ്പർ രാജി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.