ഓയൂർ: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ വീട്ടുടമ അറസ്റ്റിൽ. വെളിനല്ലൂർ ആറ്റൂർകോണം കുറ്റിമൂട്,അൻസർ മൻസിലിൽ അൻസർ(42) ആണ് പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് 20 ലിറ്റർകോടയും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. പൂയപ്പള്ളി എസ്.ഐ.ഗോപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.