pho
നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് കയറി പരിക്കേറ്റ ഓട്ടോ ഡ്രാവറെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.

പരിക്കേറ്റ ഒാട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിയത് സ്വയം വാഹനമോടിച്ച്

പുനലൂർ: നിറുത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിടിച്ച് ഒാട്ടോ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. പ്ലാച്ചേരി പയ്യംകുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അഭിലാഷ്, ആംബുലൻസ് ഡ്രൈവറായ ക്ലീറ്റസ് എന്നിവർക്കാണ് പരിക്കേറ്റത്. പുനലൂർ ടി.ബി ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ ഒടിഞ്ഞ കൈയുമായി അപകടത്തിൽപ്പെട്ട അതേ ഒാട്ടോ ഓടിച്ചാണ് അഭിലാഷ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെത്തിയ ഉടൻ ഇരുവരും കുഴഞ്ഞുവീണു. ഇവരെ പിന്തുടർന്നെത്തിയ പൊലീസ് സംഘവും സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറൻമാരും ചേർന്ന് രണ്ട് പേരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ കൈ മുട്ടിന്റെ ചിരട്ടയ്ക്കും ക്ലീറ്റസിന്റെ കൈ വിരലുകൾക്കുമാണ് പരിക്കേറ്റത്.