പത്തനാപുരം :ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പിറവന്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ ക്കിറ്റ് വിതരണം ചെയ്തു. കൊവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന അലിമുക്ക് ഓട്ടോ റിക്ഷ സ്റ്റാൻഡിലെ നൂറോളം തൊഴിലാളികൾക്കാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തത്. കൊവിസ് മാനദണ്ഡമനുസരിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണോദ്ഘാടനം നിർവഹിച്ചു. ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പിറവന്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അസോസിയേഷൻ സെക്രട്ടറി എസ്.ഷാജഹാൻ, വൈസ് പ്രസിഡന്റ് ഷിബു, ചന്ദ്രൻ,ഹർഷകുമാർ തുടങ്ങിയവർ സംസാരിച്ചു.