കൊല്ലം :മയ്യനാട് ധവളക്കുഴിയിലെ വെള്ളക്കെട്ടിലായ പ്രദേശങ്ങളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശനം നടത്തി. ഒരാഴ്ചയായി മൂന്നടി പൊക്കത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ധവളക്കുഴി ക്ഷേത്രവും നിരവധി വീടുകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. അടിയന്തരമായി അധികൃതർ ഇടപെട്ട് വെളളക്കെട്ട് ഒഴിവാക്കണമെന്ന് എം.പി ജില്ലാ കളക്ടറോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടു. എം.പിയോടൊപ്പം സജി ഡി. ആനന്ദ്, ബി. ശങ്കരനാരായണ പിള്ള, ആർ.എസ്. അബിൻ, വിപിൻ വിക്രം, മയ്യനാട് സുനിൽ, ആതിര രഞ്ജു, പ്രമോദ് തിലകൻ എന്നിവരുമുണ്ടായിരുന്നു.