കുന്നിക്കോട് : പത്തനാപുരം താലൂക്കിലെ അഗ്നിരക്ഷാനിലയം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ശബരി ബൈപാസ് പാതയിൽ ആവണീശ്വരം നെടുവന്നൂർ താന്നിയപ്പൻ കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് കുന്നിക്കോട് പട്ടാഴി പാതയിൽ കാവൽപ്പുര ജംഗ്ഷന് സമീപത്തെ ഇ.എസ്.ഐ ഡിസ്പെൻസറിയ്ക്ക് സമീപത്തേക്കാണ് മാറുന്നത്. പുതിയ കെട്ടിടത്തിൽ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.