c

കൊല്ലം : നഗരത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളിൽ നിയന്ത്രണം കടുപ്പിച്ച് സിറ്റി പൊലീസ്. പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് നടപടികളിലൂടെ ആൾക്കൂട്ടം ഒഴിവാക്കി രോഗവ്യപനതോത് കുറയ്ക്കാൻ കഴിയുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു. 24 മണിക്കൂറിനിടെ മാസ്‌ക് ശരിയായി ധരിക്കാതിരുന്ന 792 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത 579 പേർക്കെതിരെയും ക്വാറന്റൈൻ ലംഘിച്ച 8 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 82 കേസുകളിലായി 117 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 538 വാഹനങ്ങൾ പിടിച്ചെടുക്കുകയും 67 കടകൾ അടച്ച് പൂട്ടുകയും ചെയ്തു.