കൊല്ലം : സതേൺ റെയിൽവേ എംപ്ലോയീസ് സംഘിന്റെ പഴയകാല നേതാവായിരുന്ന ബെൻ മോറിസിന്റെ അനുസ്മരണം ബെൻമോറിസ് സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തി. സമിതി സെക്രട്ടറി സാജൻ ബി. കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാനും എസ്.ആർ.ഇ.എസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രാജേഷ് കെ.ആർ. അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് സമിതിയും ജില്ലാ ഹോമിയോപതിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ സൗജന്യ കൊവിഡ് പ്രതിരോധ മരുന്ന് വിതരണ ക്യാമ്പ് ജില്ലാ ഹോമിയോപതിക് മെഡിക്കൽ ഓഫീസർ ഡോ. പ്രദീപ് ഉദ്ഘാടനം ചെയ്തു. സി.എം.ഒ ഡോ. ആശാറാണി, ആർ.എം.ഒ ഡോ രിഷ്മാ ആർ. സുന്ദരം, മെഡിക്കൽ ഒാഫീസർ ഡോ. ബിജു എൻ.എച്ച്.എം, എസ്.ആർ.ഇ.എസ് വൈസ് ചെയർമാൻ ആന്റണി മണമേൽ. അസി. സെക്രട്ടറിമാരായ ജെസ് മോൻ, സ്മിജു തുടങ്ങിയവർ പങ്കെടുത്തു.