കൊല്ലം: ഈ മാസം മുതൽ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കുന്നതിന് ജീവനക്കാർ നിർബന്ധമായും ആധാർ നമ്പർ യു.എ.എന്നുമായി ബന്ധിപ്പിക്കണമെന്ന് റീജിയണൽ പി.എഫ് കമ്മിഷണർ അറിയിച്ചു. ജീവനക്കാർ ആധാർ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണം. മെമ്പർ പോർട്ടലിലും ഉമാംഗ് ആപ്പിലും ലഭ്യമായ ഇകെ.വൈ.സി വഴിയും ആധാർ ബന്ധിപ്പിക്കാം. ഇത് പരിശോധിച്ച് സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഫോൺ: 04742767645, 04742764980.