കിഴക്കേക്കല്ലട: കിഴക്കേ കല്ലട പൊലീസ് നടത്തിയ റെയ്ഡിൽ താഴം ഭാഗത്ത് നിന്ന് 15 ലിറ്റർ കോടയുമായി യുവാവ് പിടിയിലായി. താഴം ബീനാലയത്തിൽ ബിനുവാണ് (31) അറസ്റ്റിലായത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.