കൊല്ലം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന 13 വാർഡുകളിലെ ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സീമീറ്ററുകൾ വാങ്ങി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.അനോജ് കുമാർ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിന് പൾസ് ഓക്സീമീറ്ററുകൾ കൈമാറി.

ബാങ്ക് ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ ,ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ബാലചന്ദ്രൻ , ബിനു മാത്യു, വിഭാവതിയമ്മ സെക്രട്ടറി ഇൻചാർജ് പ്രകാശ് ലക്ഷ്മണൻ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആശാ ബാബു, രാമചന്ദ്രൻ പിള്ള, അനിമോൻ കോശി, എസ്. ഷാനവാസ് ഖാൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ബാങ്ക് 7 ലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു.