ശാസ്താംകോട്ട: യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിൽ വാക്സിൻ സ്വീകരിച്ച് രണ്ടാം ഡോസ് വാക്സിന് സമയമായിട്ടും നടപടി സ്വീകരിക്കാതിരിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് ഗുണനിലവാരം കുറഞ്ഞ പി. പി .ഇ കിറ്റ്, മാസ്ക് ,സാനിട്ടൈസർ, പൾസ് ഓക്സീമീറ്റർ എന്നിവ വാങ്ങിയ നടപടിയിൽ പ്രതിഷേധിച്ചുമാണ് യു. ഡി .എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഐ.ഷാനവാസ്, വത്സലകുമാരി, എസ്.എ.നിസാർ, ഹരി പുന്നക്കാട്, വത്സലകുമാരി എന്നിവരാണ് പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾ തിരികെ നൽകി ഗുണനിലവാരം ഉള്ള സാധനങ്ങൾ വാങ്ങാൻ തീരുമാനമായി.