പുനലൂർ: 435 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ഇടമൺ ആയിരവല്ലി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ കലുങ്കിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. പുനലൂർ എക്സൈസ് സി.ഐ ബി.നസീമുദ്ദീന് ലഭിച്ച രഹസ്യ വിരങ്ങളെ തുടർന്ന് സി.പി.ഒമാരായ എസ്.ഗിരീഷ്കുമാർ, സി.എം.റോബിൻ, സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചത്.