ശാസ്താംകോട്ട: ഭരണിക്കാവ് ജംഗ്ഷനിലെ പൊലീസ് പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിനെ ആക്രമിച്ച പ്രതിയായ ശൂരനാട് നോർത്ത് തെക്കേ മുറിയിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുവിനെ(31) ശാസ്താംകോട്ട പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 6.45 ന് ആയിരുന്നു സംഭവം . മതിയായ യാത്ര രേഖകളില്ലാതെ സഞ്ചരിച്ച പ്രതിയെ ഭരണിക്കാവ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ലോക്ക് ഡൗൺ മാനദണ്ഡം ലംഘിച്ചതിനും കേസ് എടുത്ത് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.