കൊല്ലം: ആലുംമൂട് മണ്ഡളം ജംഗ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറിയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ജൂൺ 5ന് വൈകിട്ട് 4ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. പരിപാടിയുമായി ബന്ധപ്പെട്ട് യു.പി, എച്ച്.എസ് വിഭാഗം വിദ്യാ‌ർത്ഥികൾക്ക് ചിത്രരചനാ മത്സരം, പരിസ്ഥിതിദിന പ്രശ്നോത്തരി എന്നിവ നടത്തുമെന്ന് ഗ്രന്ഥശാലാ സെക്രട്ടറി എൻ. പ്രഭാകരൻപിള്ള അറിയിച്ചു.