എഴുകോൺ: സി.പി.ഐ വാളായ്ക്കോട് വാർഡ് കമ്മിറ്റിയുടെയും എ.ഐ.വൈ.എഫ് ഈലിയോട് യൂണിറ്റിന്റെയും അഭിമുഖ്യത്തിൽ വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ചക്കുവരക്കൽ ചന്ദ്രൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സതീശൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി അനിൽ , വാർഡ് മെമ്പർ ആർ.എസ്.ശ്രുതി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജി. രഞ്ജിത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ.വിശ്വനാഥൻ, മണിക്കുട്ടൻ, എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് ആശിഷ്, മണ്ഡലം കമ്മിറ്റി അംഗം അഭിജിത്, ഉണ്ണികൃഷ്ണപിള്ള, നന്ദു, കണ്ണൻ, ഉദയകുമാർ, അനിൽ എന്നിവർ പങ്കെടുത്തു.