ശാസ്താംകോട്ട: ലോക്ക് ഡൗണിൽ ദുരിതത്തിലായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പടിഞ്ഞാറെ കല്ലടയിലെ നവ മാദ്ധ്യമ കൂട്ടായ്മയായ കല്ലs സൗഹൃദത്തിന്റെ നേതൃത്വത്തിൽ 130 തൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. കല്ലട സൗഹൃദം പ്രവർത്തകരായ ഉമ്മൻ രാജു,ശിവകുമാർ ചുളുത്തറ, സജു ലൂക്കോസ്, അജി ചിറ്റകാട്, ബിജു സുഗത, ആർ.സി.ബാബു, സന്തോഷ് ഗായത്രി, പ്രമോദ് കണഞ്ഞാർ കുന്നം, എന്നിവർ നേതൃത്വം നൽകി.