കൊല്ലം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയനിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. ആശ്രാമം ലിങ്ക് റോഡ്, ബോട്ട് ജെട്ടി പരിസരങ്ങളിൽ കഴിയുന്ന നൂറോളം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തുകൊണ്ട് യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, വൈസ് പ്രസിഡന്റ് ഡി.എൻ. വിനുരാജ്, പ്രമോദ് കണ്ണൻ, സനിത്ത്, ഹരീശിവരാമൻ, അഭിലാഷ്, ആകർഷ് ഷോബി, ബൈജുലാൽ, അനൂപ് ശങ്കർ എന്നിവർ നേതൃത്വം നൽകി.