dental
ഇന്ത്യൻ ദന്തൽ അസോസിയേഷന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കൊവിഡ് പരിശോധന ക്യാമ്പ് ഡി.എം.ഒ ഡോ. ആർ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ സമീപം

കൊല്ലം: ഇന്ത്യൻ ദന്തൽ അസോസിയേഷന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് പരിശോധനാ ക്യാമ്പ് ആരംഭിച്ചു. ദന്തൽ അസോസിയേഷൻ ക്വയിലോൺ ബ്രാഞ്ചിന്റെ ഉടമസ്ഥതയിൽ അമൃതകുളത്തുള്ള ഐ.ഡി.എ ഹൗസ് കേന്ദ്രീകരിച്ചാണ് പരിശോധന. അസോസിയേഷൻ അംഗങ്ങളായ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.

ഡി.എം.ഒ ഡോ. ആർ. ശ്രീലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ, ക്യാമ്പ് കോ ഓർഡിനേറ്റർ ഡോ. ജോൺ, അസോസിയേഷൻ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. ഷിബു രാജഗോപാൽ, ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജോൺ ഷിബു, കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. സിജു. പി ചെറിയാൻ, ബ്രാഞ്ച് സെക്രട്ടറി ഡോ. ദീപു മോഹൻദാസ് എന്നിവർ സംസാരിച്ചു.