ശാസ്താംകോട്ട: സി.പി.ഐ കുന്നത്തൂർ താലൂക്ക് സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ. പി .വേണുഗോപാലിനെ അനുസ്മരിച്ചു. ശൂരനാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം.ആർ. എസ്. അനിൽ ഉദ്ഘാടനം ചെയ്തു . ജി .അഖിൽ , ആദിൽ ശൂരനാട്, പ്രത്യുഷ്, അനന്ദു രാജ്, അർജുൻ തുടങ്ങിയവർ പങ്കെടുത്തു.