കൊവിഡ് ബാധിച്ച് വല്ലാതെ ഭയചകിതനായ രോഗി ഡോ. ഷിബു ഭാസ്കരനുമായി അല്പ നേരമൊന്ന് സംസാരിച്ചാൽ മതി രോഗം പകുതി മാറും. അദ്ദേഹവുമായി നിരന്തരം സംസാരിച്ചാൽ, പറയുന്ന കാര്യങ്ങൾ പാലിച്ചാൽ കൊവിഡെന്നല്ല, ഒരു മഹാമാരിയും കീഴ്പ്പെടുത്തില്ല. ഇത് ഡോ. ഷിബു ഭാസ്കരന്റെ അയുർവേദ ചികിത്സയിൽ കൊവിഡ് മുക്തരായ ഒരുകൂട്ടമാളുകളുടെ ഉറപ്പാണ്. അദ്ദേഹത്തിന്റെ കൊവിഡ് പ്രതിരോധ ക്ലാസുകൾ കേട്ട് മഹാമാരിക്ക് ഇനിയും കീഴ്പ്പെടുത്താൻ കഴിയാത്ത അനേകം പേരുടെ വിശ്വാസമാണ്.
ഏത് രോഗത്തിനും ഒരു കാരണമുണ്ട്. രോഗലക്ഷണങ്ങളിലൂടെ മാത്രമല്ല, രോഗിയുടെ മനസും ഗന്ധവും ശരീരചലനങ്ങളും നിരീക്ഷിച്ച് കൂടിയാണ് ഡോ. ഷിബു ഭാസ്കരൻ രോഗം നിർണയിക്കുന്നത്. അദ്ദേഹം ആദ്യം ചികിത്സിക്കുന്നത് ശരീരത്തെയല്ല, ആശ്വാസ വാക്കുകളായി മനസിനാണ് അദ്യം മരുന്ന് നൽകുന്നത്. കാട്ടുതീ പോലെ പടരുന്ന കൊവിഡിന് മുന്നിൽ എല്ലാവരെയും പോലെ അദ്ദേഹവും ആദ്യമൊന്നു പകച്ചു. പിന്നെ രോഗലക്ഷണങ്ങളിലൂടെ വൈറസിനെ നന്നായി പഠിച്ചു. മനസിൽ തെളിഞ്ഞ ചികിത്സ വിധികൾക്ക് പുറമേ പാർശ്വഫലങ്ങളില്ലാത്തതും കൂടുതൽ അനുയോജ്യവുമായ ചികിത്സാമുറകൾ അയുർവേദ ഗ്രന്ഥങ്ങളിൽ പരതി. അതിന്റെ ഗുണഫലം ഇതിനോടകം നൂറ് കണക്കിന് കൊവിഡ് ബാധിതർക്ക് ലഭിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ ഫോൺ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. മറുതലയ്ക്കൽ കൂടുതലും കൊവിഡ് ബാധിതരാണ്. രോഗലക്ഷണങ്ങൾ കേട്ട ശേഷം ആശ്വാസവാക്കുകൾ പറയും. പിന്നെ ചില മരുന്നുകൾ നിർദ്ദേശിക്കും. അതിൽ ചിലത് വീട്ടുപറമ്പിലുള്ള ചില സസ്യങ്ങളാകും. ഇങ്ങനെ കൊവിഡ് ബാധിതരെ മറ്റ് രോഗങ്ങൾക്ക് അടിമയാക്കാതെ, നാളെയൊരു രോഗം വന്നാലും പ്രതിരോധിക്കാനുള്ള കരുത്ത് ശരീരത്തിൽ നിലനിൽക്കണമെന്ന നിഷ്ഠയോടെയാണ് ഡോ. ഷിബു ഭാസ്കരന്റെ പരിചരണം.
ബ്ലാക്ക് ഫംഗസിന് ധൂമപാനം
അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ പോലും കൈയൊഴിയുന്ന ബ്ലാക്ക് ഫംഗസിനെ ധൂമപാനത്തിലൂടെ ഇല്ലാതാക്കാമെന്ന് ഡോ. ഷിബു ഭാസ്കരൻ പറയുന്നു. ബ്ലാക്ക് ഫംഗസിന്റെ ഉത്ഭവം, വ്യാപനം എന്നിവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് അദ്ദേഹം മുന്നോട്ടുവച്ച ചികിത്സവിധി വ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ബ്ലാക്ക് ഫംഗസ് വരാതിരിക്കാനുള്ള പൊടിക്കൈകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അദ്ദേഹത്തിന്റെ പുന്തലത്താഴത്തെ അക്ഷയ ആയുർവേദ സെന്ററിൽ കൊവിഡ് കാലത്തും തിരക്കിന് കുറവില്ല. അതിന് പുറമേ പള്ളിമുക്ക്, മണക്കാട് പുന്തലത്താഴംനഗരസഭാ ഡിവിഷനുകളിലെ നൂറോളം കൊവിഡ് ബാധിതരെ നിലവിൽ ഓൺലൈനായി ചികിത്സിക്കുന്നു. ഓൺലൈനായി കൊവിഡ് പ്രതിരോധ ക്ലാസുമെടുക്കുന്നു.
കളരി കുടുംബത്തിലെ ഡോക്ടർ
മുണ്ടയ്ക്കലെ പ്രസിദ്ധമായ കളരി ആശാൻ കുടുംബാംഗമാണ്. ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ച എം. കമലത്തിന്റെയും പട്ടികജാതി വകുപ്പ് വെൽഫെയർ ഓഫീസറായിരുന്ന പരേതനായ ആർ. ഭാസ്കരന്റെയും ഇളയ മകനാണ്. 92 ൽ ബി.എ.എം.എസ് (ആയുർവേദ ആചാര്യ) പാസായി. ആൾട്ടർനേറ്റീവ് മെഡിസിനിൽ എം.ഡിയുണ്ട്. ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷൻസിൽ നിന്നും മൾട്ടി സിസിപ്ലിനിറി അപ്രോച്ചസ് ഇൻ ഓസ്റ്റിയോ ആർത്രൈറ്റിസ് മാനേജ്മെന്റിൽ ഫിലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ആയുർവദേ മെഡിക്കൽ അസോസിയഷൻ കൊല്ലം ഏരിയാ പ്രസിഡന്റായി വർഷങ്ങളോളം പ്രവർത്തിച്ചു. ഇപ്പോൾ അയുർവേദ മെഡിക്കൽ അസോസിയേഷന്റെയും ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെയും ജില്ലാ വൈസ് പ്രസിഡന്റാണ്. കൊല്ലം മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റാണ്. റോട്ടറി, വൈസ്മെൻ ക്ലബുകളുടെയും ആർട്ട് ഓഫ് ലിവിംഗിന്റെ സജീവ പ്രവർത്തകനാണ്. ഇന്റർനാഷണൽ ന്യൂട്രീഷണൽ മെഡിക്കൽ അസോസിയേഷൻ അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ജോ. ഡയറക്ടറാണ്.
ബി.എ.എം.എസ് ഒന്നാം റാങ്കോടെ പാസായ ഡോ. ടി. അമ്പിളികുമാരിയാണ് ഭാര്യ. അയുർവേദ ഗൈനക്കോളജിസ്റ്റായ അമ്പിളികുമാരി നിലവിൽ തലവൂർ ഗവ. അയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ്. ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പാസായ മകൻ അഭിരാം ഇപ്പോൾ അമൃത എൻജിനിയറിംഗ് കോളേജിൽ എം.ടെക് വിത്ത് പി.എച്ച്.ഡി കോഴ്സ് ചെയ്യുന്നു.
''
പനി ഒരു അനുഗ്രഹമാണ്, പനിയെ ശരീരപ്രകൃതിക്ക് അനുസരിച്ച് ചികിത്സിച്ചാൽ ശരീരത്തിലെ എല്ലാ ദുഷ്ടുകളും പുറന്തള്ളി പുനരാവർത്തനം ഒഴിവാക്കും.
ഡോ. ഷിബു ഭാസ്കരൻ